admin
October 11 2025 Profsummit
വായനകൾ വിപണി കേന്ദ്രീകൃതമാവരുത്

മലപ്പുറം: വായനകൾ വിപണി കേന്ദ്രീകൃതമാവരുതെന്നും പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും രിസാല വീക്കിലി എഡിറ്റർ കെ ബി ബഷീർ.മനുഷ്യൻ്റെ ശാരീരിക വളർച്ച നിലക്കുമ്പോഴും മാനസികവും ചിന്താപരവും വൈജ്ഞാനികവുമായ വളർച്ച തുടരേണ്ടതുണ്ട് വായനയിലൂടെയാണ് അത് സാധ്യമാവുക. വായന വ്യക്തിയെ മാത്രമല്ല മാറ്റി പണിയുന്നത് അതിലൂടെ സാമൂഹിക നവീകരണവും സംഭവിക്കുന്നുണ്ട്. കേവലമായ അറിവല്ല ഉൾകാഴ്ചകളാണ് വായനയുടെ ഉത്പന്നം. സമൂഹത്തെ മനസ്സിലാക്കാനും നമ്മെ തന്നെ മെച്ചപ്പെടുത്താനും പുസ്തകങ്ങൾ സഹായിക്കുന്നുണ്ട്. വിദ്യാർത്ഥി ജീവിതത്തിലെ സമയം ഏറെ വിലപ്പെട്ടതാണെന്നും സമയത്തെ കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനേഴാമത് പതിപ്പ് പ്രോഫ്സമ്മിറ്റിൽ ബുക്സ് ബൈറ്റ്സ് ബനഫിറ്റ്സ് എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എങ്ങനെ വായിക്കണമെന്നതും എന്ത് വായിക്കണമെന്നതും പ്രധാനമാണെന്നും സെഷനിൽ പങ്കെടുത്ത് സംസാരിച്ച സി കെ നജ്മുദ്ദീൻ പറഞ്ഞു.