തൃശ്ശൂർ: എസ് എസ് എഫ് സംസ്ഥാന സ്റ്റുഡന്റ്സ് കൗൺസിലിന് തുടക്കമായി. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനിയുടെ അധ്യക്ഷതയിൽ
കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹി യുദ്ധീൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു . എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, രിസാല അപ്ഡേറ്റ് സി. ഇ. ഒ. ജഹ്ഫർ സാദിഖ് സി എൻ വിഷയാവതരണം നടത്തി.
പൊതു റിപോർട്ട്, ആശയറിപോർട്ട്, സാമ്പത്തിക റിപോർട്ട്, ക്വാളിറ്റി ഡെവലപ്പ്മെന്റ് റിപ്പോർട്ട് അവതരണങ്ങൾ, റിപ്പോർട്ട് ചർച്ചകൾ, സബ്മിഷൻ, പൊതു ചർച്ച തുടങ്ങിയവ ആദ്യ ദിവസം നടന്നു. സംസ്ഥാന ഭാരവാഹികളായ അനസ് അമാനി അൽ കാമിലി പുഷ്പഗിരി, സൈഫുദ്ധീൻ, ജാബിർ നേരോത്ത് വിവിധ റിപോർട്ടുകൾ അവതരിപ്പിച്ചു. ഡോ. അബൂബക്കർ,സ്വാബിർ സഖാഫി ഷുഹൈബ് വായാട്, മുഹമ്മദ് അനസ് കെ പി, സി എ അഹമ്മദ് റാസി ചർച്ചകൾക്ക് നേതൃത്വം നൽകി.
ക്യാമ്പസ്,ദഅവ, വെഫി,കലാലയം,പൊളിറ്റിക്സ്, സ്‌മൈൽ, സ്മാർട്ട്, ഹയർ സെക്കന്ററി റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയും ഇന്ന് നടക്കും.ചർച്ചകൾക്ക് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ നേതൃത്വം നൽകും.വിവിധ വിഷയത്തിലുള്ള സബ്‌മിഷൻ അവതരണതോടെ കൗൺസിൽ സമാപിക്കും.