മലപ്പുറം: മൂല്യമുള്ള സമൂഹ നിർമിതിക്ക് സൗഹൃദങ്ങളും ബന്ധങ്ങളും അനിവാര്യമാണെന്നും സൗഹൃദ കുടുംബബന്ധങ്ങൾ അസ്വസ്ഥതയല്ല അനുഭൂതിയാവണമെന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. മാതാപിതാക്കളെയും അധ്യാപകരെയും പരിഗണിക്കുകയും അനുസരിക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾ
നിർവഹിക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ യഥാർത്ഥ വിദ്യാർഥിയാവുകയുള്ളൂവെന്നും കേരളത്തിലെ വിദ്യാർഥി ക്ഷാമം ഗൗരവമായി കാണേണ്ട പ്രശ്നമാണെന്നും ആവശ്യമായ പരിഹാരങ്ങൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് പതിനേഴാമത് എഡിഷന് പ്രോഫ്സമ്മിറ്റിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ഥികാളാണ് പ്രതിനിധികൾ. ‘ബി ദ ബിയിങ് ബിയോണ്ട് ദ കംഫര്‍ട്ടബിള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആത്മീയ നേതാക്കൾ, അക്കാഡമിക് പ്രമുഖർ, സംരംഭകർ, മൾട്ടി നാഷണൽ കമ്പനി പ്രൊഫഷണലുകൾ, തുടങ്ങിയവരുമായി വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രൊഫ്സമ്മിറ്റിനോടനുബന്ധമായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കരിയർ എക്സ്പോ, ഇരുപതിലധികം പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാകുന്ന ഐ പി ബി പുസ്തകലോകം എന്നിവയും നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
പടം: എസ് എസ് എഫ് പതിനേഴാമത് എഡിഷന് പ്രൊഫ്സമ്മിറ്റിൽ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി വിദ്യാർഥികളോട് സംസാരിക്കുന്നു.