admin
December 3 2025 Politics
ധ്രുവീകരണ രാഷ്ട്രീയത്തെ വിദ്യാർഥികൾ അതിജയിക്കും: സയ്യിദ് മുനീറുൽ അഹ്ദൽ

കണ്ണൂർ: നിഷ്കളങ്കമായി നാളെ പ്രതീക്ഷിച്ചിരിക്കുന്നവരാണ് വിദ്യാർഥികൾ. നാടിൻറെ നാളെയും അവർ തന്നെയാണ്. 
ധ്രുവീകരണ രാഷ്ട്രീയത്തെ പുതു തലമുറയോട് താത്വികമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഏറ്റവും വലിയ ശരികേടാണെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ‘നമ്മൾ നാടായ കഥ’ പഠന ശിബിരത്തിൽ അധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതമൂല്യങ്ങൾ ജീവിതത്തിൽ പുലർത്തുന്നത് എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാനുള്ള സന്മനസ്സ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറയുടെ സവിശേഷതയും ഈ പാരസ്പര്യമാണ്. അതിനെ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം
നവമാധ്യമങ്ങൾ വഴി പുതിയ തലമുറയിലേക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം ജാഗ്രതയോടെ കാണണമെന്നും 

മാനുഷിക ബന്ധങ്ങളിലൂടെയും കൈമാറ്റത്തിലൂടെയും ജീവിച്ചുതീർത്ത കഥകളാണ് പുതിയ തലമുറകൾക്ക് കൈമാറേണ്ടതെന്നും സംഗമം അഭിപ്രായപ്പെട്ടു. എസ്. എസ്. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ടി , സെക്രട്ടറിമാരായ 
സി. എം. സാബിർ സഖാഫി , ജാബിർ കാന്തപുരം എന്നിവർ പഠന ശിബിരത്തിൽ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ടി. പി. സൈഫുദ്ദീൻ, സി. എ. റാസി, ബാസിം നൂറാനി, അബ്ദുള്ള ബുഹാരി എന്നിവർ സംബന്ധിച്ചു. ക്യാമ്പയിന്റെ ഭാഗമായി 750 സെക്ടർ കേന്ദ്രങ്ങളിൽ തെരുവ് സംഗമങ്ങളും 125 ഡിവിഷൻ കേന്ദ്രങ്ങളിൽ പഠന സംഗമങ്ങളും നടക്കും.