admin
January 28 2025 Politics
ഭരണഘടനയെ അട്ടിമറിക്കാൻ ഭരണകൂടത്തെ അനുവദിക്കരുത് : പിഡിടി ആചാരി

കൊല്ലം: ജനങ്ങൾ ഭരണഘടനയെ പറ്റി ബോധവാൻമാരായിരിക്കണമെന്നും അതിനെ അട്ടിമറിക്കാൻ ഒരു ഭരണകൂടത്തെയും അനുവദിക്കരുതെന്നും മുൻ ലോക്സഭാ സെക്രട്ടറി പി. ഡി. ടി ആചാരി പറഞ്ഞു. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന അസംബ്ലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂടം മതത്തിൻ്റേയോ ജാതിയുടേയോ അടിസ്ഥാനത്തിൽ ജനതയെ വേർതിരിക്കുന്നെങ്കിൽ അത് തീർത്തും ഭരണഘടന വിരുദ്ധമാണ്. ബഹുസ്വരത ഭരണഘടനയുടെ ആത്മാവാണ് സമത്വവും സ്വാതന്ത്ര്യവുമാണ് ബഹുസ്വരതയുടെ കാതൽ അതില്ലാതെ സാഹോദര്യം നിരർത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പള്ളിമുക്ക് വെച്ച് നടന്ന പരിപാടിയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എസ് ഷമീർ, ഹാമിദ് സഅദി
ഫൈസൽ മുഈനി സംബന്ധിച്ചു.