admin
February 28 2025 Campus
സാമൂഹിക പുരോഗതിക്ക് ഗൗരവമുള്ള ശാസ്ത്ര ഗവേഷണങ്ങൾ വേണം: എസ് എസ് എഫ്

കോഴിക്കോട്: ശാസ്ത്ര വിദ്യാര്‍ഥികള്‍ ജീവന്‍രക്ഷ, ദുരന്ത നിവാരണം, മാലിന്യ നിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ സാമൂഹിക പുരോഗതി ലക്ഷ്യംവെച്ച് ഗൗരവതരമായ ഗവേഷണങ്ങൾ നടത്തണമെന്ന് എസ് എസ് എഫ് ‘വെക്ടര്‍ സ്പേസ്’ശാസ്ത്രവിചാരം അഭിപ്രായപ്പെട്ടു. ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് എന്‍ ഐ ടി കാമ്പസിൽ സംഘടിപ്പിച്ച വെക്ടര്‍ സ്പേസ് വിദ്യാർഥികളിലെ ശാസ്ത്രബോധവും ശാസ്ത്രീയ ഗവേഷണവും ചർച്ച ചെയ്തു.

പരിപാടിയിൽ ഡോ. മുഹമ്മദ് നിയാസ്, സി എം സ്വാബിര്‍ സഖാഫി, ഡോ. തന്‍വീര്‍ സംസാരിച്ചു. ശാസ്ത്ര രംഗത്ത് ഗവേഷണ സ്വഭാവത്തിൽ പഠനങ്ങൾ നടത്തുന്ന കൂടുതൽ വിദ്യാർഥികൾ ഉണ്ടാകേണ്ടതിൻ്റെ അനിവാര്യതയും സാധ്യതയും ഉണ്ടെന്ന് സംഗമം അഭിപ്രായപ്പെട്ടു. മുൻവിധികളില്ലാത്ത ശാസ്ത്രീയ അന്വേഷണങ്ങളും പരീക്ഷങ്ങങ്ങളും നടത്തി, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സയിന്റിഫിക് ടെമ്പർ എന്ന ആശയത്തെ പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ വിദ്യാർഥികൾ മുന്നോട്ട് വരണമെന്നും, ഹ്യുമാനിറ്റീസ്‌, സോഷ്യൽ സ്റ്റഡീസ് തുടങ്ങിയ പഠനശാഖകളിലെ ഗവേഷണങ്ങൾ കൂടുതൽ ശാസ്ത്രീയമാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

ശാസ്ത്രവിചാരം സംസ്ഥാന സെക്രട്ടറി ഹാരിസ് റഹ്മാൻ വയനാട് ഉദ്ഘാടനം ചെയ്തു. എൻ ഐ ടി കാമ്പസ് യൂണിറ്റ് പ്രതിനിധികളായ ഷെഹീൻ പുളിക്കൽ, സ്വബാഹ് ഫറോക്, മിദ്‌ലാജ് അരിങ്ങനൂർ, നഹിയാൻ കണ്ണൂർ, റാസി മുഹമ്മദ്‌, അൻവർ സംബന്ധിച്ചു.