മലപ്പുറം: ലഹരിയുടെയും സൈബർ ക്രൈമുകളുടെയും പിടിയിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ പ്രസ്താവിച്ചു. ഒരു വിദ്യാർഥിയെയും ഇനിയും ലഹരിക്ക് വിട്ട് കൊടുക്കാനാവില്ല. ആ ദൗത്യ നിർവഹണത്തിൽ എസ് എസ് എഫ് ശക്തമായി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് മലപ്പുറം ജില്ല എസ് പി ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്ക് നടന്ന മാർച്ചിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.