admin
August 8 2025 Sahityotsav
സാഹിത്യോത്സവ് അവാർഡ് ടി.ഡി രാമകൃഷ്ണന് സമ്മാനിച്ചു

പാലക്കാട്: പന്ത്രണ്ടാമത് സാഹിത്യോത്സവ് അവാർഡ് പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ ടി.ഡി രാമകൃഷ്ണന് സമ്മാനിച്ചു. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയാണ് അവാർഡ് നൽകുന്നത്. കേരള സാഹിത്യോസവ് നടക്കുന്ന പാലക്കാട് പ്രത്യേകം സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിലാണ് പുരസ്കാരം ദാനം നടന്നത്.

സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ. പി മുഹമ്മദ് മുസ് ലിയാരാണ് അവാർഡ് ദാനം നടത്തിയത്. അമ്പതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ഫലകവുമാണ് അവാർഡ്. കെ.സി നാരായണൻ അവാർഡ് ദാന പ്രഭാഷണം നിർവഹിച്ചു.രിസാല മാനേജിംഗ് എഡിറ്റർ സി.എൻ ജാഫർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ അധ്യക്ഷത വഹിച്ചു. പി.എൻ ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി അബൂബക്കർ വിഷയാവതരണം നടത്തി.

എഴുത്തുകാരന്റെ രാഷ്ട്രീയം അക്ഷരങ്ങളാണെന്നും വെറുപ്പെന്ന വിശപ്പ് ആധുനിക കാലത്ത് അപരനെ പരിക്കേൽപ്പിക്കുന്നുണ്ടെന്നും ചരിത്ര സംഭവങ്ങളെയും, മൂർച്ചയുള്ള അക്ഷരങ്ങളെയും ഫാസിസ്റ്റ് സർക്കാറുകൾ ഭയക്കുന്ന കാലത്ത് നീതി ബോധത്തിന്റെ തെളിമയായ അക്ഷരങ്ങൾക് പ്രാധാന്യം നൽകുന്ന എസ് എസ് എഫിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.