കോഴിക്കോട്: ‘ശബ്ദം നിശബ്ദം’ എന്ന പ്രമേയത്തിൽ നടക്കുന്ന രിസാല വരികയുടെ പ്രചാരണ ക്യാമ്പയിൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. നാളെ സംസ്ഥാനത്തെ വ്യാപകമായി രിസാല ദിനം ആചരിക്കും.
ഒരു ലക്ഷം പുതിയ വരിക്കാര്‍ എന്ന ലക്ഷ്യവുമായാണ് സംസ്ഥാന തലം മുതൽ യൂണിറ്റ് തലം വരെയുള്ള പ്രവർത്തകർ നാളെ തെരുവിലിറങ്ങുന്നത്.വിദ്യാർത്ഥികൾ അധ്യാപകർ ഉദ്യോഗസ്ഥര്‍, സ്ഥാപന മേധാവികള്‍, പ്രൊഫഷണലുകള്‍ എന്നിവരെല്ലാം രിസാലയുടെ ഭാഗമാകും.
മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം തുടങ്ങിയ മേഖലകളാണ് രിസാലയുടെ പ്രമേയങ്ങൾ. രിസാല പവലിയന്‍, കൊളാഷ്, ഗൃഹ സന്ദര്‍ശനം, രിസാല ചര്‍ച്ച, ലഘുലേഖ വിതരണം തുടങ്ങിയ വൈവിധ്യമർന്ന പ്രചാരണ പരിപാടികൾ രിസാല ദിനത്തിന്റെ ഭാഗമായി നടക്കും