admin
September 30 2026 Organization
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു.

മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 ഡിവിഷൻ കേന്ദ്രങ്ങളിൽ മെമ്പർഷിപ്പ് ശിൽപശാലകൾ നടന്നു, തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും സെക്ടർ, ഡിവിഷൻ തലങ്ങളിലും വിപുലമായ പ്രചാരണ പരിപാടികൾ നടക്കും.

ഒക്ടോബർ ഒമ്പതിന് കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലും അംഗത്വ ദിനമായി ആചരിക്കും. ക്യാമ്പയിന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ ഘടകങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടക്കും. അടുത്തവർഷം ജനുവരി ആദ്യത്തിൽ നടക്കുന്ന സംസ്ഥാന സ്റ്റുഡൻസ് കൗൺസിലോടുകൂടെ അംഗത്വകാല പ്രവർത്തനങ്ങൾ അവസാനിക്കും.