admin
June 11 2026 Sensorium
എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് തുടക്കം

തൃശ്ശൂർ: എസ്.എസ്.എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന് തൃശ്ശൂർ ചെറുതുരുത്തിയിൽ പ്രൗഢ തുടക്കം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി സമസ്ത ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ  കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തിലെ വിവിധ സെഷനുകളിൽ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി,താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ,പി എസ് കെ മൊയ്‌ദു ബാഖവി മാടവന,ഇസ്സുദ്ധീൻ കാമിൽ സഖാഫി കൊല്ലം, അലവി സഖാഫി കൊളത്തൂർ, അബ്ദുല്ല അഹ്സനി ചെങ്ങാനി,എൻ എം സ്വാദിഖ് സഖാഫി ഫള്ൽ അഹ്സനി നേതൃത്വം നൽകി. ഇന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി,ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്,മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല,ഐ എം കെ ഫൈസി കല്ലൂർ,അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ,  ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, തുടങ്ങിയ പണ്ഡിത പ്രമുഖർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകും.


“സമസ്ത: സമഗ്രതയുടെ സഞ്ചാരം” എന്ന പ്രമേയത്തിൽ രണ്ട് വേദികളിലായി വിവിധ സെഷനുകളും അവതരണങ്ങളും നടക്കും.  ഇസ്‌ലാമിക വിജ്ഞാനലോകത്തെ വിവിധ ജ്ഞാന ശാഖകൾ, കേരളീയ ഉലമാക്കളുടെ വൈജ്ഞാനിക സംഭാവനകൾ, സനദ് എന്നിവയുടെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളും പരിപാടിയോടനുബന്ധിച്ച് നടക്കുന്നുണ്ട്.