admin
April 23 2025 Campus
കാമ്പസ് അഡ്മിഷൻ ഹെൽപ്പ്‌ ഡെസ്ക് വെബ്സൈറ്റ് പ്രകാശനം ചെയ്തു

കോഴിക്കോട്: കേരളത്തിലെ വിവിധ കാമ്പസുകളിലെ പ്രവേശന നടപടികൾ വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നതിനായി എസ്എസ്എഫ് കേരള കാമ്പസ് സിനിഡിക്കേറ്റ് തയ്യാറാക്കിയ കാമ്പസ് അഡ്മിഷൻ ഹെൽപ്പ്‌ഡെസ്ക് വെബ്സൈറ്റ് എസ്എസ്എഫ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ, അബ്ദുള്ള ബുഹാരി, ആഷിക്ക് അഹമദ് അഹ്സനി തുടങ്ങിയവർ പങ്കെടുത്തു.

വെബ്സൈറ്റിൽ കേരളത്തിലെ വിവിധ കോളേജുകളെ കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ കോഴ്‌സുകൾ, തുടങ്ങിയവ അറിയാനും നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറുകൾ, ഹെൽപ് ഡെസ്ക് ഗ്രൂപ്പ്‌ ലിങ്ക് എന്നിവ വഴി വിദ്യാർത്ഥികൾക്ക് നേരിട്ട് സംശയങ്ങൾ ചോദിക്കാനും സഹായം തേടാനും സാധിക്കും. ജില്ല, യൂണിവേഴ്‌സിറ്റി, കോളേജ് തരം, അതോറിറ്റി തുടങ്ങിയ ഫിൽറ്ററുകൾ ഉപയോഗിച്ച് തിരയാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്.

വെബ് പോർട്ടൽ സന്ദർശിക്കാം: campushelpdesk.ssfkerala.org