admin
July 12 2025 Higher Secondary
“ശരികളുടെ ശബ്ദമാകുക”: എസ് എസ് എഫ് ഹയർസെക്കൻഡറി അംഗത്വ ക്യാമ്പയിന് തുടക്കമായി

ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യത്യസ്ത ഹയർസെക്കൻഡറി സ്കൂളുകളിൽ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനങ്ങൾക്ക് എസ്എസ്എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകി.

രണ്ടുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റുകളിൽ ഒന്നാംവർഷ വിദ്യാർഥികളുടെ സംഗമമായ ഫസ്റ്റ് ഇംപ്രഷൻ, മുഹറം മെസ്സേജ്, യൂണിറ്റ് കൗൺസിൽ എന്നിവ നടക്കും. ക്യാമ്പയിന്റെ ഭാഗമായി ജില്ലാതലത്തിൽ 50 പേർ അടങ്ങുന്ന സന്നദ്ധ സേന നിലവിൽ വരും. ജില്ലാതലത്തിൽ നടന്ന അവലോകനം മീറ്റിംഗ് സജ്ജത മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഓഗസ്റ്റ് 30ന് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി സംസ്ഥാനത്തുടനീളം പുതിയ യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വരും