admin
August 8 2025 Sahityotsav
പതാക ഉയർന്നു; കേരള സാഹിത്യോത്സവിന് പ്രൗഢാരംഭം

പാലക്കാട്: മുപ്പത്തിരണ്ടാമത് കേരള സാഹിത്യോത്സവിന് പാലക്കാട് പതാക ഉയർന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പ്രധാന നഗരിയിൽ പതാക ഉയർത്തി. കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജന.സെക്രട്ടി ഡോ.ടി അബൂബക്കർ, ഫിർദൗസ് സഖാഫി കടവത്തൂർ, അനസ് അമാനി പുഷ്പഗിരി,

ഇന്ന് നടക്കുന്ന ഓൺസെറ്റ് കോൺഫറൻസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, എഴുത്തുകാരൻ ടി.ടി ശ്രീകുമാർ, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, ഫൈസൽ ബുഖാരി എന്നിവർ പങ്കെടുക്കും. കേരള സാഹിത്യോത്സവിൽ 18 സംഘടനാ ജില്ലകളിൽ നിന്നും 2500 ലധികം മത്സരാർത്ഥികൾ പങ്കെടുക്കും. യൂണിറ്റ് മുതൽ ജില്ല തലം വരെ മത്സരിച്ച് വിജയികളായ വിദ്യാർഥികളാണ് സംസ്ഥാന സാഹിത്യോത്സവിൽ മാറ്റുരക്കുക.

പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ 14 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങൾക്ക് പുറമെ സാംസ്കാരിക ചർച്ചകൾ, സംവാദങ്ങൾ, എജ്യൂസൈൻ കരിയർ എക്സ്പോ, പുസ്തകലോകം തുടങ്ങി വിവിധ പരിപാടികളാണ് സാഹിത്യോത്സവിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ളത്. ‘അടയാളം’ എന്നാണ് മുപ്പത്തിരണ്ടാമത് സാഹിത്യോത്സവിൻ്റെ പ്രമേയമാകുന്നത്.