admin
August 9 2025 Sahityotsav
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ: പ്രതിപക്ഷ നേതാവിന്റെ ശ്രമങ്ങളെ രാജ്യം പിന്തുണക്കണം: ഡോ. ടി അബൂബക്കർ

പാലക്കാട്‌ : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പുകൾ പോലും അട്ടിമറിക്കപ്പെടുകയും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടക്കുകയും ചെയ്തിരിക്കുന്നു എന്നത് നെട്ടലുളവാക്കുന്നതാണെന്ന് എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി ഡോ.ടി അബൂബക്കർ.

രാജ്യത്ത് സ്വതന്ത്ര്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പോലും അസാധ്യമായിരിക്കുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമുള്ളതാണ്. സാധാരണ ജനങ്ങൾക്ക് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾക്ക് മറുപടി പറയാൻ ഇലക്ഷൻ കമ്മീഷനും ഭരണകൂടവും തയ്യാറാവേണ്ടതുണ്ട്.

ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡ്‌ പ്രമുഖ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന് സമ്മാനിക്കുന്ന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമങ്ങളെ പിന്തുണക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.