admin
August 28 2025 Organization
“തിരു വസന്തം1500″എസ് എസ് എഫ് മഹബ്ബ കോൺഫറൻസ്

കോഴിക്കോട്: ‘തിരു വസന്തം 1500’ മീലാദ് കാമ്പയിനിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മഹബ്ബ കോൺഫറൻസ് സംഘടപ്പിച്ചു. മർകസ് നോളേജ് സിറ്റിയിൽ വെച്ച് നടന്ന കോൺഫറൻസ് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ‘അദബ്; മനുഷ്യ കാവ്യത്തിൻ്റെ പൂർണ്ണത’ എന്ന വിഷയത്തിൽ വിത്യസ്ത അവതരണങ്ങൾ നടന്നു.

എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്ല അഹ്സനി ചെങ്ങാനി, ആറ്റുപുറം അലി ബാഖവി, സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി, ഡോ. ടി അബൂബക്കർ, അനസ് അമാനി പുഷ്‌പ്പഗിരി സംസാരിച്ചു.

എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ്, ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ ഡയറക്ടറേറ്റ്, ഡിവിഷൻ ഭാരവാഹികൾ ഉൾപ്പെടെ 1500 ൽ പരം പ്രതിനിധികൾ മഹബ്ബ കോൺഫറൻസിൽ സംബന്ധിച്ചു.

വരും ദിനങ്ങളിൽ മീലാദ് കമ്പയിനിന്റെ ഭാഗമായി മുത്തുനബി മെഗാ ക്വിസ്, സീറത്തുന്നബി അക്കാദമിക് കോൺഫറൻസ്, ജില്ലകളിൽ സെമിനാറും,ഡിവിഷനുകളിൽ മീലാദ് സമ്മേളനവും സെക്ടർ തലങ്ങളിൽ ഹൃദയപൂർവ്വം പരിപാടിയും നടക്കും.