admin
May 1 2026 Sahityotsav
കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി


ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് അബ്ദുന്നാസർ തങ്ങൾ അധ്യക്ഷത വഹിച്ചു. സി കെ റാഷിദ്‌ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

എസ് എസ് എഫ് കേരളം പ്രസിഡന്റ്‌ സയ്യിദ് മുനീർ അഹ്ദൽ സ്വാഗതസംഘം പ്രഖ്യാപിച്ചു. സ്വാബിർ സഖാഫി, കെ പി മുഹമ്മദ്‌ അനസ്, അബ്ദുർറശീദ് കരുമാടി, എ കെ എം ഹാഷിർ സഖാഫി, എം എസ് ജുനൈദ്, സൂര്യ ശംസുദ്ദീൻ, ജഅ്ഫർ കുഞ്ഞാശാൻ, സുബൈർ ഹാഷിമി, ബഷീർ ഹസനി, അജ്മൽ ജൗഹരി, വി എ മുഹമ്മദ് മുബാറക്ക് സംബന്ധിച്ചു.

സ്വാഗത സംഘം ചെയർമാനായി സയ്യിദ് ഹാമിദ് ബാഫഖി തങ്ങളെയും ജനറൽ കൺവീനറായി എം എസ് ജുനൈദിനെയും ഫിനാൻസ് കൺവീനറായി സയ്യിദ് അബ്ദുന്നാസർ തങ്ങളെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.