മലപ്പുറം : എസ് എസ് എഫ് പതിനേഴാമത് എഡിഷന്‍ പ്രോഫ്‌സമ്മിറ്റിന് കോട്ടക്കലില്‍ പതാക ഉയര്‍ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അബു ഹനീഫല്‍ ഫൈസി തെന്നല, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ, ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ ടി, ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ പ്രതിനിധി സംഘത്തെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളും സ്വാഗത സംഘവും ചേർന്ന് സ്വീകരിച്ചു.
സോൾ ഫുൾ എക്സ്റ്റസി, അവേകനിംഗ് ഹൊറയ്‌സൺ, ബൈബിളിയോതെക് തുടങ്ങി വിവിധ സാംസ്‌കാരിക സെഷനുകൾ നടന്നു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് പ്രൊഫ്സമ്മിറ്റിന്റെ ഓദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ഥി പ്രതിനിധികൾ പങ്കെടുക്കും.’ബി ദ ബിയിങ് ബിയോണ്ട് ദ കംഫര്‍ട്ടബിള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആത്മീയ നേതാക്കൾ, അക്കാഡമിക് പ്രമുഖർ, സംരംഭകർ, മൾട്ടി നാഷണൽ കമ്പനി പ്രൊഫഷണലുകൾ, തുടങ്ങിയവരുമായി വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരം ഉണ്ട്.
അനുബന്ധമായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കരിയർ എക്സ്പോ, ഇരുപതിലധികം പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാകുന്ന ഐ പി ബി പുസ്തകലോകം എന്നിവയും നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
പടം: എസ് എസ് എഫ് പതിനേഴാമത് എഡിഷന്‍ പ്രൊഫ്സമ്മിറ്റ് പതാക സമസ്ത കേന്ദ്ര മുശാവറ അംഗം അബു ഹനീഫല്‍ ഫൈസി തെന്നല, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി എന്നിവര്‍ ഉയർത്തി