admin
October 25 2025 Seerathunnabi
സീറത്തുനബി അക്കാദമിക് കോൺഫറൻസ് സംഘടിപ്പിച്ചു

`മാനവികതയുടെ പൂർണ പ്രകാശനമാണ് അൽ-ഇൻസാനുൽ കാമിൽ`

കോഴിക്കോട്: മാനവികതയുടെ പൂർണ പ്രകാശനമാണ് അൽ-ഇൻസാനുൽ കാമിൽ എന്ന് എട്ടാമത് പതിപ്പ് സീറത്തുനബി അകാദമിക് കോൺഫറൻസ് അഭിപ്രായപ്പെട്ടു. പ്രവാചക ജീവിതം, ദർശനം, അധ്യാപനം, ഇടപെടലുകൾ എന്നിവ ഉള്ളടക്കം ചെയ്ത പഠനപ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വകുപ്പും ഐ പി ബി ബുക്സും ചേർന്നാണ് അക്കാദമിക് കോൺഫറൻസ് സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ മുഹമ്മദ് സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വകുപ്പ് മേധാവി പ്രൊഫസർ ഡോ. അബ്ദുൾ മജീദ് ടി എ അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം പഠന വിഭാഗം പ്രൊഫസർ എം വി മനോജ്, ഹിന്ദി പഠനവിഭാഗം പ്രൊഫസർ ഡോ. പ്രഭാകരൻ ഹെബ്ബർ ഇല്ലത്ത് , ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രൊഫസർ ഖ്വാജ മുഹമ്മദ് ഇക്രാമുദ്ദീൻ, ജാമിയ ഹംദര്‍ദ് പ്രൊഫസർ ഡോ. സയ്യിദ് ഫസലുറഹ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം പ്രൊഫസറുമാരായ ഡോ. അലി നൗഫൽ കെ, ഡോ. സൈനുദ്ധീൻ പി ടി, ഡോ. മുനീർ ജി പി എന്നിവർ സംബന്ധിച്ചു. ഐ പി ബി ബുക്സ് ബോർഡ് അംഗം സി എം സാബിർ സഖാഫി ആമുഖവും യൂസഫ് അലി സഖാഫി നന്ദിയും പറഞ്ഞു. രാജ്യത്തെ വിവിധ സർവകലാശാലയിൽ നിന്നുള്ള 60 ലധികം വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിച്ചു.